അങ്കമാലി : പുളിയനത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിത 62ണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഭര്‍ത്താവ് ബാലന് ഒളിവില്‍ പോയി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കൊലപാതകം നടന്നെന്നാണ് പൊലീസിന്റെ നിഗമനം. മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ലളിതയെ കൊലപ്പെടുത്തിയത്. ജോലിക്ക് പോയ മകന് തിരിച്ചെത്തിയപ്പോള്‍ ലളിതയെ മരിച്ച നിലയില്‍ കണ്ടെത്തുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

