മൂവാറ്റുപുഴ :പോയാലി മല പ്രദേശത്തെ ടൂറിസം മേഖലയില്‍ അടയാളപ്പെടുത്തുന്ന ബൃഹദ്പദ്ധതി നടപ്പാക്കുന്നതിനായി ജാതിമത രാഷ്ട്രീയ ഭേദമന്യേ പോരാട്ടം സംഘടിപ്പിക്കുമെന്ന് യു ഡി എഫ് സംഘം. പദ്ധതി പ്രദേശത്ത് യു ഡി എഫ് സംഘം സന്ദര്‍ശനം നടത്തി. പോയാലിമലയുടെ മുകളിലെത്തിയ പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പ്രതിജചൊല്ലി കൊടുത്തു. ടൂറിസം പദ്ധതിയുടെ ഭാഗമായി അളന്ന് തിട്ടപ്പെടുത്തി വിട്ടുകിട്ടാനിരിക്കുന്ന 12.94 സ്ഥലം വെട്ടി കുറക്കാനായി ഭൂമാഫിയ ശ്രമിക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് പ്രസിഡന്റ്
മാത്യൂസ് വര്‍ക്കി പറഞ്ഞു. പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായും അദ്ധേഹം പറഞ്ഞു.
പായിപ്ര പോയാലിമല ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനു അളന്നു തിരിച്ച സ്ഥലം പൂര്‍ണമായും പഞ്ചായത്തിനു വിട്ടുനല്‍കുക. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, അമ്പത് സെന്റിലേക്കു പദ്ധതി അട്ടിമറിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ. ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം തുടങ്ങിയത്.
റവന്യൂവകുപ്പ് പുറമ്പോക്ക് കണ്ടെത്തി് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കെ അമ്പത് സെന്റ് സ്ഥലം ധൃതിപിടിച്ച് ടൂറിസം വകുപ്പിനു കൈമാറിയത് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഡാലോചനയാണെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്
യോഗത്തില്‍ എം.പി. ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. പി.എം.അസീസ് സ്വാഗതം പറഞ്ഞു. പായിപ്ര കൃഷ്ണന്, എം.എം മുഹമ്മദ്, തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനില്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ഇ. നാസര്‍. എം.സി. വിനയന്, റീന സജി നിസ മൈതീന്‍ നെജി ഷാനവാസ് വിജി പ്രഭാകരന് സുകന്യ അനീഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെപി. ജോയി, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ഒ.എം. സുബൈര്‍, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും. ജനപ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.