കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കില്‍ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി.സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കില്‍ കാപ്പ ചുമത്താനാവില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.തിരുവല്ല പൊലീസ് യുവാവിനെ കാപ്പ ചുമത്തി തടവിലാക്കിയതിനെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വ്യക്തിയുമായുള്ള പ്രശ്നങ്ങളുടെ പേരില്‍ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ എട്ട് കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്.
പൊതുക്രമം സുരക്ഷിതമാക്കാനാണ് ഒരാളെ കാപ്പ ചുമത്തി തടവിലാക്കുന്നത്. അല്ലാതെ ശിക്ഷിക്കാൻ വേണ്ടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

