മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെയും അനുബന്ധ നിർമിതികളുടെയും പുനർനിർമാണ ധനസമാഹരണ ഉദ്ഘാടനം ഗോവ ഗവർണർ പി. എസ്. ശ്രീധരൻ പിള്ള നിർവ്വഹിച്ചു. ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വെള്ളൂർക്കുന്നം മഹാദേവ ടെമ്പിൾ ട്രസ്റ്റ് പ്രസിഡൻ്റ് ബി. ബി. കിഷോർ അധ്യക്ഷത വഹിച്ചു.
ആത്മീയതയാണ് ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനയെന്ന് ഡോ. രാധാകൃഷ്ണൻ പറഞ്ഞത് ഗവർണർ സ്മരിച്ചു.
ക്ഷേത്ര ട്രസ്റ്റ് ബോർഡ് മെമ്പർ കെ. ബി. വിജയകുമാർ ഗവർണറെ പൊന്നാടയണിയിച്ച് ആദരിച്ചു. ട്രസ്റ്റ് മെമ്പർ കെ. സി സുനിൽ കുമാർ ഗവർണർക്ക് ഉപഹാരം സമർപ്പിച്ചു. ക്ഷേത്രം മാനേജർ കെ. ആർ. വേലായുധൻ നായർ പുനർനിർമാണ പത്രിക ഗവർണർക്ക് നൽകി പ്രകാശനം നിർവ്വഹിച്ചു.
ആദ്യ ക്ഷേത്ര പുനർനിർമാണ സംഭാവന ശാലിനി വിജയനിൽ നിന്നും ഗവർണർ ഏറ്റുവാങ്ങി. ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ്, കേരള ബാങ്ക് ചെയർമാനും മുൻ എം. എൽ. എ.യുമായ ഗോപി കോട്ടമുറിയ്ക്കൽ, വാർഡ് കൗൺസിലർ ബിന്ദു സുരേഷ്കുമാർ, അയ്യപ്പ സേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, എൻ. എസ്. എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എസ്. എൻ. ഡി. പി. മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ, പുനർ നിർമാണ കമ്മിറ്റി മുഖ്യ രക്ഷാധികാരി കെ. എ. ഗോപകുമാർ, വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര ട്രസ്റ്റ് ട്രഷറാർ പി. രഞ്ജിത്, വിവേകാനന്ദ വിദ്യാലയം സെക്രട്ടറി കെ.കെ. ദിലീപ് കുമാർ, വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സെക്രട്ടറി എസ്. സന്തോഷ് എന്നിവർ സംസാരിച്ചു. പുനർ നിർമാണ കമ്മറ്റി കൺവീനർ വി. കൃഷ്ണസ്വാമി സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി എൻ. രമേഷ് നന്ദിയും അർപ്പിച്ചു.