കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആൻറ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ് ) എറണാകുളം യൂണിറ്റ് സമ്മേളനം അഭിഭാഷക ഹാളിൽ നടന്നു. സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ. ബി ആർ മുരളീധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എ പി ഷാജി ,അഡ്വ. അശോകൻ എന്നിവർ പ്രസംഗിച്ചു. സി എസ് സ്വാമിനാഥൻ സ്വാഗതവും ടി എ അഷ്റഫ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി അഡ്വ.ബി ആർ മുരളീധരൻ (പ്രസിഡന്റ്), സി എസ് സ്വാമിനാഥൻ (സെക്രട്ടറി ), ടി എ അഷ്റഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.


