മുവാറ്റുപുഴ ആര് ഡി ഒ, എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ, സ്വാമില്‍ ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണം നടത്തിയത്.
പെരുമ്പാവൂര്‍: കേരള പത്ര പ്രവര്‍ത്തക അസോസിഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. മുവാറ്റുപുഴ ആര് ഡി ഒ, എല്‍ദോസ് കുന്നപ്പിളളി എം എല്‍ എ, സ്വാമില്‍ ഓണേഴ്സ് അസോസിയേഷന് എന്നിവരുടെ സഹകരണത്തോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിറ്റ് വിതരണം നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കിറ്റുകള്‍ കേരള പത്ര പ്രവര്‍ത്തക അസോസിയേഷന് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി സുമേഷ് കുട്ടനും താലൂക് കണ്‍വീനര്‍ രാഹുല്‍ സി രാജൂം ഏറ്റുവാങ്ങി അംഗങ്ങള്‍ക്ക് എത്തിച്ചു നല്കി. കോവിഡ് 19 നെ തുടര്‍ന്ന് രാജ്യം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്കിയ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും കെ പി പി എ ജില്ലാ ജോയിന്റ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.


