പെരുമ്പാവൂര്‍: പെരുമ്പവൂരിലെ പഴയ ബിവറേജിന് സമീപത്ത് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന ബിവറേജിന് സമീപം ഓടയില്‍ നിന്നാണ് ഇന്നലെ രാവിലെ ഏറെ പഴക്കം ചെന്ന തലയോട് കണ്ടത്. തലയോട്ടി കണ്ടയാള്‍ പോലിസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചു. മനുഷ്യ തലയോട്ടിയാണെന്ന് ഉറപ്പിച്ചിരുന്നു. തുടര്‍ന്ന് ഫോറന്‍സിക് വിഭാഗമെത്തി നടത്തിയ പരിശോധനയിലും ഏറെ പഴക്കം ചെന്നതാണ് തലയോടെന്ന് കണ്ടെത്തി. തലയോട് മുവാറ്റപുഴ താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സ്റ്റേഷനില്‍ പഴയ കേസ് ഫയലുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

