കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐ മുന്‍ നേതാവ് എന്‍. ഭാസുരാംഗന് വെള്ളിയാഴ്ച കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകും.
ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ ഹാജരാക്കാന്‍ ഇഡി കഴിഞ്ഞദിവസം നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ ഭാസുരാംഗന് ഹാജരാക്കിയ രേഖകള്‍ പര്യാപതമല്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച ഭാസുരാംഗനെയും മകന് അഖില്‍ ജിത്തിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ 10 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഭാസുരംഗന്റെ മകള്‍ അഭിമയിയെ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഇഡി ചോദ്യം ചെയ്തു.
കണ്ടല ബാങ്കില്‍ നടന്ന 108 കോടിയുടെ ക്രമക്കേടില്‍ മുന്‍ പ്രസിഡന്റ് ഭാസുരാംഗന് അടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് ഇഡിയുടെ നിഗമനം. എന്നാല്‍ ചെയ്യലുകള്‍ക്ക് ഭാസുരാംഗൻ സഹകരിക്കുന്നില്ലെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ഇഡി വിശദീകരിക്കുന്നു.
പണം എവിടേയ്ക്കാണ് മാറ്റിയതെന്നാണ് നിലവില്‍ ഇഡി പരിശോധിക്കുന്നത്.


