കൊച്ചി : പ്രൊഫ. എം കെ സാനുവിന്റെ ഭാര്യ എൻ രത്നമ്മ സാനു (90) അന്തരിച്ചു. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ മന്ത്രി വി മാധവൻ വക്കീലിന്റെ മൂന്നാമത്തെ മകളാണ്. മൃതദേഹം വീട്ടിൽ പൊതുദർശനത്തിനുശേഷം വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.
മക്കൾ: എം എസ് രഞ്ജിത്ത് , എം എസ് രേഖ, ഡോ. എം എസ് ഗീത, എം എസ് സീത , എം എസ്. ഹാരിസ്. മരുമക്കൾ: സി വി മായ, സി കെ കൃഷ്ണൻ (ഇൻഡ്യൻ അലൂമിനിയം കമ്പനി), പി വി ജ്യോതി (റിട്ട മുനി. കോർപ്പറേഷൻ സെക്രട്ടറി), മിനി (ദുബായ്).

