കൊച്ചി: ഗര്‍ഭസ്ഥ ശിശുവിന് ഗുരുതരമായ ഹൃദ്രോഗ പ്രശ്നങ്ങളുള്ളതിനാല്‍ 24 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി . കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗര്‍ഭഛിദ്രത്തിന് അനുമതി തേടി എറണാകുളം വൈപ്പിന്‍ സ്വദേശിനിയും ഭര്‍ത്താവും നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രനാണ് അനുമതി നല്‍കിയത്.
മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ടു നല്കാന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. അമ്മയുടെ ആരോഗ്യപരമായ പ്രശ്നങ്ങളും വിശദീകരിച്ചു. തുടര്‍ന്നാണ് അബോര്ഷന് അനുമതി നല്‍കുകയായിരുന്നു.


