കൊച്ചി: ആലുവയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ചാണ് ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലുവ പോലീസ് സ്ഥലത്തെത്തി സസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട കുടിപ്പകയാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

