കൊച്ചി: ബോള്‍ഗാട്ടി പാലത്തില്‍ കാറും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പിന്നാലെ കാറിനു തീപിടിച്ചു.രാവിലെ ഏഴുമണിയോടെയാണ് സംഭവം. മത്സ്യം കയറ്റിവന്ന ഗുഡ്സ് ഓട്ടോയും എതിര്‍ദിശയില്‍നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ തീപടര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട ഓട്ടോ ബസിലിടിച്ച് തലകീഴായി മറിഞ്ഞു.
കാറില്‍നിന്ന് യാത്രക്കാരെ പെട്ടെന്ന് പുറത്തിറക്കിയതിനാല്‍ ആര്‍ക്കും സാരമായ പരിക്കേറ്റിട്ടില്ല. ഇരുവാഹനങ്ങളിലുമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.


