മൂവാറ്റുപുഴ: വിഷുദിനത്തില്‍ പുന്നമറ്റത്തെ വേങ്ങത്തണ്ട് കോളനിയില്‍ ലിഫ്റ്റ് ഇറിഗേഷന്‍ ജലവിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ടാങ്കറില്‍ ശുദ്ധജലമെത്തിച്ച് സ്ഥലത്തെ സിപിഐ എം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാത്രികയായി, പടിഞ്ഞാറെ പുന്നമറ്റം വേങ്ങത്തണ്ട് മലയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെള്ളം പമ്പ് ചെയ്യുന്ന മോട്ടര്‍ തുടര്‍ച്ചയായി അഞ്ചും ആറും മണിക്കൂര്‍ പ്രവര്ത്തിപ്പിക്കുന്നതുമൂലം മോട്ടോറിന്റെ പ്രവര്‍ത്തന ക്ഷമത നഷ്ടപ്പെട്ട് നിരന്തരം തകരാറിലാവുകയും. ഇപ്പോള്‍ ഒരാഴ്ചയായി വെള്ളം പമ്പ് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പ്രദേശവാസികള്‍ വിഷുവും നോമ്പു കാലവും ആയതുമൂലം വീടുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പോലും വെള്ളമില്ലാതെ നെട്ടോട്ടമോടുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് സിപിഐ എം പ്രവര്‍ത്തകരായ അഷറഫ് ബദരിയ, മുജീബ് കുന്നുംപുറം, ഷമീര്‍ അലിയാര് ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഷിനാജ് അഹമ്മദ്, അനസ് കണിച്ചാട്ട്, വലീദ് മക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജലവിതരണം നടത്തിയത്. യന്ത്രത്തകരാര്‍ പരിഹരിച്ച് ജലവിതരണം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, വാര്‍ഡ് മെമ്പര്‍കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും അറിയിച്ചു..


