വേങ്ങൂർ: രാജിവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന ജില്ലാ പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പദ്ധതികൾക്ക് പണം അനുവദിക്കുക, തദ്ദേശ സ്ഥാപനങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, ക്ഷേമ പെൻഷൻ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധ ധർണ്ണ .
പാർലമെന്ററി പാർട്ടി ലീഡർ ബൈജു പോൾ അധ്യക്ഷത വഹിച്ച മണ്ഡലം പ്രസിഡന്റ് റിജു കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, ബ്ലോക്ക് സെക്രട്ടറി റോയ് വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ ബിജു ടി.കെ, ശോഭന വിജയകുമാർ, ഷീബ ചാക്കപ്പൻ, ആൻസി ജോബി, മരിയ സാജ് മാത്യു, മണ്ഡലം ഭാരവാഹികളായ ദിലീപ് ജോൺ, പി.എൻ രാഘവൻ, ടി.ഒ എൽദോ, കെ.ഐ വർഗീസ്, ജോയി പി.പി, ലാനി രവി, എൽദോ വർഗീസ്, എൻ.കെ പൗലോസ്, രഞ്ജിത് മത്തായി എന്നിവർ പ്രസംഗിച്ചു.