കൊച്ചി: വാട്ടര്‍ ചാര്‍ജ്ജ് കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ജനദ്രോഹകരമായ തീരുമാനം പ്രധിഷേധാര്ഹമാണന്നും അത് പിന്‍വലിക്കണമെന്നും റെസിഡന്റ്സ് അസോസിയേഷല്‍ കോ ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ (റാക്കോ ) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഏപ്രില്‍ 1 മുതല്‍ വാട്ടര്‍ ചാര്‍ജ്ജ് 1000 ലിറ്ററിന് നിലവിലുള്ള 4.41 രൂപയില്‍ നിന്ന് 10 രൂപ വര്‍ദ്ധിപ്പിച്ച് 14 .41 രൂപയായി കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിനുള്ള തീരുമാനം ജനദ്രോഹകരമാണെന്നും ഭരവാഹികള്‍ പറഞ്ഞു. 20000 ലിറ്റര്‍ വെള്ളം പ്രതിമാസം ഉപയോഗിക്കുന്ന സാധാരണ കുടംബത്തിന് ബില്ലില്‍ 200 രൂപയുടെ വര്‍ദ്ധനവ് ഉണ്ടാവും ഇത് തീവെട്ടിക്കൊള്ളയാണ് യോഗം ചൂണ്ടിക്കാട്ടി
റാക്കോ ജില്ലാ പ്രസിഡന്റ് കുബളം രവിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി ആര് പത്മനാഭന് നായര്‍ , ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് ജില്ലാ ഭാരവാഹികളായ, കെ എസ് ദിലീപ് കുമാര്‍ ഏലൂര്‍ ഗോപിനാഥ് ,രാധാകൃഷ്ണന് കടവുംങ്കല് ഷാജന് ആന്റണി കെ.ജി രാധാകൃഷ്ണന് ,സി ചാണ്ടി ,റ്റി എന്‍ പ്രതാപന് ,കെ കെ വാമലോചനന്‍ രാധാകൃഷ്ണന് പാറപ്പുറം ,,പി ഡി രാജീവ്, മൈക്കിള്‍ കടമാട്ട് ,ജോണ്‍ തോമസ് ഡോ ജലജ ആചാര്യ ജേക്കബ് ഫിലിപ്പ് സലാം പുല്ലേപ്പടി ,വേണു കറുകപ്പള്ളി , കെ അപ്പുക്കുട്ടന് ,ജേക്കബ് മുണ്ടംവേലി ,ദിലീപ് ഫ്രാന്‍സിസ് കെ വി ജോണ്സണ് ഗോപിനാഥ കമ്മത്ത് ,സുശീല കങ്ങരപ്പടിഎന്നിവര് പ്രസംഗിച്ചു