മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിലെ ഏട്ടാം വാര്‍ഡില്‍ നിന്നും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ നേതൃത്വത്തില്‍ മണ്ണ് മറിച്ചു വിറ്റസംഭവം വിജിലന്‍സ് അന്വേക്ഷിക്കുക, തെറ്റ് ചൂണ്ടികാണിച്ച വനിത കൗണ്‍സിലറെ അസഭ്യം പറയുകയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത നഗരസഭ ഭരണാധി കാരികള്ക്കെതിരെയും എല്‍.ഡി.എഫ് മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കവാടത്തിന് മുന്നിലും എല്‍.ഡി.എഫ് കൗണ്‍സിലംഗങ്ങള്‍ ചെയര്മാന്, സെക്രട്ടറി എന്നിവരുടെ ഓഫീസിന് മുന്നിലും സമരം നടത്തി. നഗരസഭാ കവാടത്തിന് മുന്നില്‍ കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നടന്ന സമരം എല്‍ഡിഎഫ് നീയോജക മണ്ഡലം കണ്‍വീനര്‍ എന്‍. അരുണ്‍ ഉദ്ഘാടനം ചെയ്തു. ജോര്‍ജ്ജ്.കെ. കുരുവിള അദ്ധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് നേതാക്കളായ ടി.എന്‍.മോഹനന്, ടി.എം.ഹാരീസ്, പി.കെ.ബാബുരാജ്, കെ.എ. നവാസ്, പി.എം.ഇബ്രാഹിം, എം.കെ.ദിലീപ്, പി.വൈ. നൂറുദ്ദീന്‍, കെ.ബി. ബിനിഷ് കുമാര്‍, പി.ബി.അജിത്കുമാര്‍, കെ.പി. അബ്ദുല്‍ കരീം, എന്‍.ജി. ലാലു, ജീബിന്‍ രവി, അഫ്സല് എന്നിവര്‍ നേതൃത്വം നല്കി. നഗരസഭ സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ നടന്ന സമരത്തിന് ആര്.രാകേഷ്, കെ.ജി.അനില്‍കുമാര്‍, പി.വി. രാധാകൃഷ്ണന്, ജാഫര്‍ സാദ്ധിക്ക്, പി.എം.സലീം, നിസ അഷറഫ്, മീരാകൃഷ്ണന്‍, സെബി.കെ. സണ്ണി, നെജില ഷാജി, ഫൗസിയ അലി, സുധാരഘുനാഥ് എന്നി കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു.