മൂവാറ്റുപുഴഃ അടിസ്ഥാന ആവശ്യങ്ങളായ ഭവന നിര്‍മ്മാണം, കുടിവെളള വിതരണം, റോഡ് നവീകരണം എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയും മൂവാറ്റുപുഴ നഗരസഭയുടെ ബജറ്റ് അവതരിപ്പിച്ചു. 2021 – 2022 സാമ്പത്തീക വര്‍ഷത്തെ നീക്കിയിരിപ്പ് 47,16,300/- രൂപയും തന്നാണ്ടത്തെ വരവ് 88,15,17,333 രൂപയും ചേര്‍ത്ത് 89,62,33,633/- രൂപ വരവും 89,10,58,733 രൂപ ചെലവും 51,74,900 രൂപ നീക്കിയിരിപ്പും വരുന്ന പുതിക്കിയ ബജറ്റും 4716300 രൂപ മുന്നിരിപ്പും 891517333 രൂപ വരവും ഉള്‍പ്പെടെ ആകെ 896233633 രൂപ ചെലവും 5174900 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2022-2023 വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റുമാണ് നഗരസഭ ധനകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്പഴ്സണ്കൂടിയായ വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു അവതരിപ്പിച്ചത്. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഒരു വര്‍ഷം കൊണ്ട് കൗണ്‍സില്‍ നടത്തിയ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
ദുരന്തങ്ങളെ അതിജീവിക്കാനും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുതിനും സാമൂഹികവും സാമ്പത്തീകവുമായി പിാന്നാക്കം നില്‍ക്കുവരെ കൈപിടിച്ച് ഉയര്‍ത്താനും മാലിന്യ നിര്‍മ്മാര്‍ജനത്തിനും വികസനവും, ക്ഷേമവും ഉറപ്പ് വരുത്തുതിനും വിനോദവും വിജ്ഞാനവും പകര്‍ന്ന് നല്‍കുന്നതിനും കൗണ്‍സിലിന് കഴിഞ്ഞിട്ടുണ്ട്.
ഈ കൗണ്‍സിലിന്റെ കാലാവധിക്കുള്ളില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുത്. സ്ഥലമില്ലാത്തവര്‍ക്ക് മൂന്ന് സെന്റെങ്കിലും ഭൂമി സ്വന്തമായി വാങ്ങുതിനും അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കുതിനും പദ്ധതി ആവിഷ്കരിക്കും.
ഭവന രഹിതര്‍ക്കായി മുറിക്കല്ലില്‍ ഫ്ളാറ്റ് സമുച്ചയം യാഥാര്ത്ഥ്യമാക്കുതിനു മാത്രമായി ബജറ്റില്‍ മൂന്ന് കോടി രൂപ വകയിരുത്തി. ഇതിനു പുറമെ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഇടം പദ്ധതി പ്രകാരം ഈ വിഭാഗങ്ങള്‍ക്ക് വീടും സ്ഥലവും ലഭ്യമാക്കും. നഗരത്തില്‍ കുര്യന്‍മലയിലും കിഴക്കേകരയിലും മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെയും ആരോഗ്യ ജീവനക്കാരുടെയും സേവനം ഉറപ്പ് വരുത്തുന്ന രണ്ട് ആശുപത്രികള്‍ പുതുതായി ആരംഭിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.. വന്ധ്യതാ ചികിത്സയിലൂടെ സംസ്ഥാനത്ത് ശ്രദ്ധ നേടിയ മൂവാറ്റുപുഴ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിന് അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കി വയ്ച്ചു. ആയുര്‍വേ ആശുപത്രിയില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് രണ്ട് കോടി രൂപ വകയിരുത്തി. കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും സാമ്പത്തീക സഹായം നല്‍കുതിന് 10 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണ പദ്ധതിക്ക് 15 ലക്ഷവും വയോമിത്രം പദ്ധതിക്ക് 15 ലക്ഷവും 25 വയസിനു മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്ക് മെന്‍സ് ട്രുവല്‍ കപ്പ് ലഭ്യമാക്കുതിന് രണ്ട് ലക്ഷം രൂപയും വകയിരുത്തി.
മുഴുവന്‍ വാര്‍ഡുകളിലേയും റോഡിനായി തുക നീക്കി വയ്ക്കുതിനൊപ്പം ജനശക്തി റോഡില്‍ ബൈപാസ് നിര്‍മ്മിക്കുത് സംബന്ധിച്ച് പഠനം നടത്തുതിന് രണ്ട് ലക്ഷവും ഐറ്റി.ആര്. റോഡ് പഠനത്തിന് രണ്ട് ലക്ഷവും ഇ.ഇ.സി. മാര്‍ക്കറ്റ് റോഡില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിക്കാന്‍ പത്ത് ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. യുവജനക്ഷേമം മുന്‍ നിര്‍ത്തി ഓപ്പണ്‍ ജിംനേഷ്യം നിര്‍മ്മിക്കുതിന് 15 ലക്ഷം രൂപയും കുര്യന്‍മലയില്‍ കളിസ്ഥലം നിര്‍മ്മിക്കുതിന് 50 ലക്ഷം രൂപയും വകയിരുത്തി. ഇതിന് പുറമെ സ്വകാര്യ പങ്കാളിത്തത്തോടെ ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും. ലതാ പാര്ക്കിന് സമീപമായി ഐ.ടി. ഹബ്ബും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മ്മിക്കുതിന് 10 കോടി രൂപ വകയിരുത്തി. പട്ടികജാതി പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ ക്ഷേമം മുന്‍ നിര്‍ത്തി നിലവിലുള്ള പ്രീമെട്രിക് ഹോസ്റ്റല്‍ പൊളിച്ച് ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം നിര്‍മ്മിക്കും. ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച് പഠിക്കുതിന് പുറമെ യുവതീ യുവാക്കള്‍ക്ക് മത്സര പരീക്ഷകളില്‍ മറ്റും ഉന്നത വിജയം നേടുതിനുള്ള പരിശീലന കേന്ദ്രമാക്കി ഹോസ്റ്റല്‍ ഉയര്‍ത്തും. ഇതിനായി 2.8 കോടി രൂപ വകയിരുത്തി.
നഗരസൗന്ദര്യവത്കരണത്തിന്റെ രണ്ടാം ഘട്ടത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ മലിനജല സംസ്കരണ പദ്ധതി നടപ്പാക്കും. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം പട്ടണത്തിലെ വിവിധ ഭാഗങ്ങളില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കും. ഇതിനായി 30 ലക്ഷം രൂപ വകയിരുത്തി. കാവുംങ്കരയിലെ ആധുനിക അറവുശാല തരം മാറ്റി മിനി ടൗ ഹാളാക്കും. ഇതിനായി 10 ലക്ഷം രൂപയും 28 വാര്‍ഡുകളിലും പ്രധാന ജംഗ്ഷനുകളില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 28 ലക്ഷം രൂപയും ക്രിമിറ്റോറിയത്തില്‍ പുതിയ ബര്‍ണര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം രൂപയും മൂവാറ്റുപുഴ ആറിന്റെ സംരക്ഷണത്തിന് 7 ലക്ഷം രൂപയും സാമൂഹ്യ പരിഷ്കര്‍ത്താവ് മഹാത്മാ അയ്യങ്കാളി സ്മാരകത്തിന് 5 ലക്ഷം രൂപയും പാര്‍ക്കുകളുടെ നവീകരണത്തിനും പാര്‍ക്കില്‍ വിശ്രമ കേന്ദ്രം നിര്മ്മിക്കുതിനുമായി 25 ലക്ഷം രൂപയും പട്ടണത്തിലെ കുളങ്ങള്‍, തോടുകള്‍ എന്നിവ സംരക്ഷിക്കുതിനും റോഡ് ഫോര്‍മേഷനും കടവുകളുടെ സംരക്ഷണത്തിനുമായി 10 ലക്ഷം രൂപയും കാവുംങ്കര അര്‍ബന്‍ ഹാറ്റിന്റെ നവീകരണത്തിനായി അഞ്ച് ലക്ഷം രൂപയും എ.ബി.സി. പദ്ധതിക്കായി രണ്ടര ലക്ഷം രൂപയും ബജറ്റില്‍ നീക്കി വച്ചു.
മൂവാറ്റുപുഴ ടൂറിസം പദ്ധതിക്കായി 8 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ആവിഷ്കരിക്കും. തൊടുപുഴ ആറും പുഴയോര നടപ്പാതയും ഡ്രീം ലാന്റ് പാര്‍ക്കും ബന്ധിപ്പിച്ചാകും പദ്ധതി. നഗരത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ ടൗഹാള്‍ നിര്‍മ്മിക്കുതിന് 7 കോടി രൂപ വകയിരുത്തി. പുതിയ വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മ്മിക്കും. മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുതിന് ബാങ്ക് വായ്പ എടുക്കും. മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്സുകളുടെ നവീകരണത്തിന് 18 ലക്ഷം രൂപയും ഉണക്ക മത്സ്യമാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിന് 2 കോടി രൂപയും കിഴക്കേക്കര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി 18 ലക്ഷം രൂപയും നഗരത്തിന്റെ അഞ്ച് കേന്ദ്രങ്ങളില്‍ പ്രാദേശീക കുടിവെള്ള പദ്ധതിക്കായി 5 കോടി രൂപയും വകയിരുത്തി. നഗരത്തിലെ രണ്ട് പ്രധാന ജംഗ്ഷനുകളുടെ വികസനം ഉറപ്പ് വരുത്തും. എം.സി. റോഡ് കടന്ന് പോകുന്ന വാഴപ്പിള്ളി കവലയും ദേശീയ പാത കടന്ന് പോകുന്ന കീച്ചേരിപ്പടി ജംഗ്ഷനും വികസിപ്പിക്കും. ഇരു കവലകളുടെയും വികസനത്തിനായി 35 ലക്ഷം രൂപ ബജറ്റില്‍ നീക്കി വയ്ക്കുന്നു.
അംഗന്‍വാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുതിന് 32 ലക്ഷം രൂപയും നഗരസഭ ഓഫീസില്‍ ഇന്റര്‍കോം സൗകര്യം ഒരുക്കുതിന് 3 ലക്ഷം രൂപയും പഴയ കന്നുകാലി, ആട് ചന്ത പുനരാരംഭിക്കുതിനും പ’ണത്തില്‍ ക്ലോക്ക് ടവര്‍ സ്ഥാപിക്കുതിനും കച്ചേരിത്താഴത്തെ പോലീസ് എയ്ഡ് പോസ്റ്റ് പുതുക്കി നിര്‍മ്മിക്കുതിനും തുക നീക്കിവച്ചു. വയോജനങ്ങളെ പുനരധിവസിപ്പിക്കുതിന് ഷെല്‍ട്ടര്‍ ഹോം നിര്‍മ്മിക്കാന്‍ രണ്ടര കോടി രൂപയും കിഴക്കേകര ഈസ്റ്റ് ഹൈസ്കൂളില്‍ പുതിയ മന്ദിരം നിര്‍മ്മിക്കാന്‍ 2.75 കോടി രൂപയും ശിവന്‍കുന്ന് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുതിന് 2 കോടി രൂപയും വകയിരുത്തി. നഗരോത്സവ നടത്തിപ്പിനായി ഒരു ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നുള്ള വരവ്, കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ ഇനം ഗ്രാന്റുകള്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, എം.എല്‍.എ., എം.പി. ഫണ്ടുകള്‍, നികുതി, വാടക ഉള്‍പ്പെടെയുള്ള നഗരസഭയുടെ തനത് വരുമാനം തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ബജറ്റിന്മേലുളള പൊതു ചര്‍ച്ച ചൊവ്വാഴ്ച രാവിലെ 10 ന് ആരംഭിക്കും


