ജനങ്ങളില്‍ നിന്ന് കനത്ത വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൂവാറ്റുപുഴ നമ്പര്‍ രണ്ട് സെക്ഷനു മുന്നില്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമരം മുസ്ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എം അബ്ദുള്‍ മജീദ് ഉല്‍ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി.എം അമീര്‍ അലി, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. കെ.എം ഹസൈനാര്‍, മണ്ഡലം ജന.സെക്രട്ടറി എം.എം സീതി, ട്രഷറര്‍ എം.എസ് അലി, വൈസ് പ്രസിഡന്റ് പി.പി മൈതീന്‍, യൂത്ത് ലീഗ് മണ്ഡലം ജന.സെക്രട്ടറി റ്റി.എം ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ സിഎച്ച് മഹലില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് എം.പി ഇബ്രാഹിം, പി.എച്ച് മൊയ്തുട്ടി, പി.യു ഷംസുദ്ദീന്, എ.എം ഷാനവാസ്, മുഹമ്മദ് സാലിഹ്, വി.എ മക്കാര്‍, സി.എം ഷുക്കൂര്‍, റ്റി.എം അലിയാര്, പി.എം നാസ്സര്‍, പി.എസ് അജീഷ്, പി.കെ ജമാല്‍, കെ.എസ് സുലൈമാന്‍, ഷാഫി മുതിരക്കാല തുടങ്ങിയവര്‍ നേതൃത്വം നല്കി.


