തോപ്പുപടി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പ്രൊഫ.കെ.വി.തോമസിന് അഭിവാദ്യം അർപ്പിച്ച് ജന്മനാടായ കുമ്പളങ്ങിയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രകടനം നടത്തി. സ്ത്രീകൾ ഉൾപ്പടെ നൂറോളം പ്രവർത്തകർ പ്രൊഫ. കെ.വി. തോമസിന്റെ ചിത്രങ്ങൾ അടങ്ങിയ ” നാടിന്റെ നായകന് ഒപ്പം ജന്മനാട് എന്ന മുദ്രവാക്യം എഴുതിയ പ്ലക്കാർഡുമായാണ് പ്രകടനം നടത്തിയത്. കെ.വി.തോമസ് മത്സരിച്ച എല്ലാ തിരെഞ്ഞെടുപ്പുകളുടെയും സമാപനം ജന്മനാടായ കുമ്പളങ്ങിയിലാണ് നടത്തിയിരുന്നത്.
കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി.ജെ ആന്റണി, ഷാജി കുറുപ്പശ്ശേരി, എം.പി.ശിവദത്തൻ,പഞ്ചായത്ത് പ്രസിടന്റ്റ് മാര്ട്ടിന് ആന്റണി , സഹകരണ ബാങ്ക് പ്രസിടന്റ്റ് ബസില്‍ ചെന്നാം പള്ളി പഞ്ചായത്ത് അങ്കങ്ങളായ ഉഷ പ്രദീപ് , അമല ബാബു , തോമസ് ആന്റണി , എം എ സുദീഷ് , മാര്‍ഗരറ്റ് ലോറന്‍സ് , സി സി ചന്ദ്രന് , തോമസ് കളത്തിവീടില്‍ , ബിജു തത്തമംഗലത്ത് , കെ സി കുഞ്ഞ് കുട്ടി, സെല്‍ജന്‍ അട്ടിപ്പേറ്റി, ഷിലാ സേവ്യർ, ജാസ്മിൻ രാജേഷ് എന്നിവർ നേതൃത്വം നൽകി.