കൊച്ചി: കെ-ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയില്‍. പദ്ധതിയുടെ കരാര്‍ നല്‍കിയതിലും ഉപകരാര്‍ നല്‍കിയതിലും അഴിമതി നടന്നെന്നാണ് പ്രതിപക്ഷ നേതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
സംസ്ഥാനത്തിന്റെ വികസനത്തിനു നാഴികക്കല്ലാകേണ്ട പദ്ധതി കൈമാറിയത് യോഗ്യത ഇല്ലാത്തവര്‍ക്കാണ്. പദ്ധതി നടപ്പാക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാൻ കഴിഞ്ഞിട്ടില്ല.
സ്വന്തകാര്‍ക്ക് നിയമവരുദ്ധമായി ഉപകരാര്‍ നല്കി. പദ്ധതി ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. ഇത് നീണ്ടുപോയെന്നും സതീശൻ ഹര്‍ജിയില്‍ വ്യക്തമാക്കി.