മുവാറ്റുപുഴ: മാസപ്പടി അഴിമതി ഉൾപ്പടെ കേരളം കണ്ട വൻ അഴിമതികളിൽ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണo. സത്യം തുറന്ന് പറയുന്ന പ്രതിപക്ഷ നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്ന കേന്ദ്ര-സംസ്ഥാന ഭരണകൂട ഭീകരത അവസാനിപ്പിക്കണo. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ പദയാത്ര നടത്തുo നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ അഡ്വ.കെ.എം. സലിം, കൺവീനർ കെ.എം.അബ്ദുൽ മജീദ് എന്നിവർ അറിയിച്ചു.
ഒക്ടോ: 13 ന് മുളവൂർ ഡിവിഷൻ,
14 ന് പോത്താനിക്കാട്,
16 ന് ആയവന,
17 ന് പായിപ്ര ഡിവിഷൻ,
21 ന് ആവോലി, മഞ്ഞള്ളൂർ, 24 ന് വാളകം, മാറാടി,
25 ന് പാലക്കുഴ,
30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ,
31 ന് പൈങ്ങോട്ടൂർ, കല്ലൂർക്കാട് എന്നിവിടങ്ങളിൽ യു.ഡി. എഫ്. നേതാക്കളുടെ നേതൃത്വത്തിൽ പ്രധാന കേന്ദ്രത്തിലേക്ക് പദയാത്ര നടത്തും.
ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ., എല്ലാ പദയാത്രകളിലും പങ്കാളിയാകും.ഡീൻ കുര്യാക്കോസ് എം.പി ഉൾപ്പടെ എല്ലാ ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കൾ പ്രസംഗിക്കും.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒക്ടോ: 18 ന് നടത്തുന്ന യു.ഡി.എഫ്. സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ പങ്കെടുക്കുന്നതിന് ഓരോ പഞ്ചായത്തിൽ നിന്നും 15 അംഗ പ്രതിനിധികളേയും തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ്. നിയോജക മണ്ഡലം കമമറ്റി തീരുമാനിച്ചു.
ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ, മുനി.ചെയർമാൻ പി.പി. എൽദോസ്,മുൻ എം.പി. ഫ്രാൻസിസ് ജോർജ്ജ്, എ.മുഹമ്മദ് ബഷീർ, പി.എം. അമീർ അലി, ജോസ് പെരുമ്പിള്ളിൽ,െ കെ.എം. പരീത്, സുബാഷ് കടക്കോട്ട്, സാബു ജോൺ, പി.എ. ബഷീർ, ഒ.എം.സുബൈർ, പായിപ്ര കൃഷ്ണൻ , ടോമി പാലമല, തോംസൺ ഷൈബി,എം.എസ്.സുരേന്ദ്രൻ , ബേബി ജോൺ , റബി ജോസ്,
തുടങ്ങിയവർ പ്രസംഗിച്ചു.