മുവാറ്റുപുഴ: കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും, ആത്മഹത്യകളെ പറ്റി അന്വേഷിക്കാൻ ദേശീയ വനിത കമ്മീഷൻ അധ്യക്ഷൻ രേഖ ശർമ കേരളത്തിൽ എത്തുമെന്ന് ഭാരതീയ ജനത പാർട്ടിയുടെ മഹിളാമോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ് മേനോൻ പറഞ്ഞു.
മഹിളാമോർച്ച മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പാർട്ടി ഓഫീസിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പദ്മജ. സ്ത്രീകൾക്കും സമൂഹത്തിനും വേണ്ടി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ കേരളത്തിലെ ഇടത് സർക്കാർ ഇത് അട്ടിമറിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.
മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത് അധ്യക്ഷ വഹിച്ച യോഗത്തിൽ ദേശീയ സെക്രട്ടറിയെ ഷാൾ അണിയിച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് വി.സി.ഷാബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എസ്.വിജുമോൻ, എം.കെ.ഗോപാലകൃഷ്ണ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ലേഖ നായർ, മണ്ഡലം സെക്രട്ടറി നിഷ അനീഷ്, മുൻസിപ്പൽ സമിതി പ്രസിഡന്റ് രമേശ് പുളിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.


