സമൂഹ വ്യാപന ഭീഷണിയുള്ള എറണാകുളം ജില്ലയില്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രദേശത്തു പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ഇളവ് അനുവദിച്ചു. ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ ആവശ്യമായ മിനിമം ജീവനക്കാര്‍ മാത്രമേ ഉണ്ടാവാന്‍ പാടുള്ളുവെന്നും യാത്ര വേളയില്‍ ഐ. ഡി. കാര്‍ഡുകളോ സ്ഥാപന അധികാരിയില്‍ നിന്നുള്ള അനുമതി പത്രമോ കയ്യില്‍ കരുതണമെന്നും കലക്ടര്‍ നിര്‍ദദേശിച്ചിട്ടുണ്ട്. അത്യാവശ്യ ജീവനക്കാരുമായി മാധ്യമ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ വിലക്കില്ല. ഐ. ഡി കാര്‍ഡുകള്‍ കാണിച്ചു കൊണ്ട് അവര്‍ക്ക് ഓഫീസുകളിലേക്കും തിരിച്ചും യാത്ര ചെയാം. സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടുള്ള പത്ര വിതരണവും അനുവദിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.

