മൂവാറ്റുപുഴ: സി.പി.ഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയ്ക്ക് 22-ന് രാവിലെ 11-ന് മൂവാറ്റുപുഴ നെഹ്രുപാര്‍ക്കില്‍ സ്വീകരണം നല്‍കും. സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം നയിക്കുന്ന ജാഥയില്‍ ദേശീയ-സംസ്ഥാന നേതാക്കള്‍ അംഗങ്ങളാണ്. ഇതോടനുബന്ധിച്ച് നടന്ന സംഘാടക സമിതി യോഗം എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്തു. ടി.എം.ഹാരീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി.കെ.ബാബുരാജ്, എല്‍ദോ എബ്രഹാം എം.എല്‍.എ, ഇ.എ.കുമാരന്, വി.കെ.മണി, കെ.എ.നവാസ് എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികളായി എല്‍ദോ എബ്രഹാം എം.എല്‍.എ(ചെയര്മാന്) പി.കെ.ബാബുരാജ്(കണ്‍വീനര്‍) ടി.എം.ഹാരിസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.