മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 30.38-ലക്ഷം രൂപ കൂടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. . ഒന്‍പതാം ഘട്ട വിതരണത്തിനായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 180-പേര്‍ക്ക് 30.38-ലക്ഷം രൂപ അനുവദിച്ചത്. കല്ലൂര്‍ക്കാട് വില്ലേജില്‍ 14-പേര്‍ക്ക് 2.65-ലക്ഷവും, ആരക്കുഴയില്‍ 11-പേര്‍ക്ക് 2.78-ലക്ഷവും, മഞ്ഞള്ളൂരില്‍ അഞ്ച് പേര്‍ക്ക് 1.45-ലക്ഷവും, മുളവൂരില്‍ 24-പേര്‍ക്ക് 5.15-ലക്ഷവും, മൂവാറ്റുപുഴയില്‍ 17-പേര്‍ക്ക് 2 .66-ലക്ഷവും, വാളകത്ത് 14-പേര്‍ക്ക് 1.66-ലക്ഷവും, വെള്ളൂര്‍ക്കുന്നത്ത് 15-പേര്‍ക്ക് 3.24-ലക്ഷവും, ഏനാനെല്ലൂരില് 29-പേര്‍ക്ക് 3.64-ലക്ഷവും, മാറാടിയില്‍ 15-പേര്‍ക്ക് 1.60-ലക്ഷവും, പോത്താനിക്കാട് 10-പേര്‍ക്ക് 90.000-രൂപയും, കടവൂരില്‍ 26-പേര്‍ക്ക് 2.83-ലക്ഷവും, പാലക്കുഴയില്‍ 10-പേര്‍ക്ക് 1.82-ലക്ഷവും അടക്കം 30,38,000 രൂപ അനുവദിച്ചിരിക്കുന്നത്. ഇതുവരെ ആയിരത്തോളം വ്യക്തികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ താലൂക്ക് ഓഫീസില്‍ വിതരണം ചെയ്തു തുടങ്ങി. ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എം.എല്‍.എ ഓഫീസില്‍ ലഭ്യമാണ്. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇനിയും അറിയിപ്പ് ലഭിക്കാത്തവര്‍ എം.എല്‍.എ ഓഫീസുമായോ താലൂക്ക് ഓഫീസുമായോ ബന്ധപ്പെടെണ്ടതാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു