മൂവാറ്റുപുഴ: സെന്റ് അഗസ്റ്റിന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ അവരുടെ കലാപരമായ കഴിവുകള്‍ സമൂഹമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്റ് ജോര്‍ജ്ജ് ആശുപത്രിക്ക് സമീപമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ മികവുത്സവം നടത്തി. മൂവാറ്റുപുഴ മുനിസിപ്പല്‍ വിദ്യാഭാസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ് കുമാര്‍ ഉത്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സിന്ധു ഷൈജു, ജിനു ആന്റണി മടേയ്ക്കല്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എന്‍ ജി രമാദേവി, സി.എല്സീവൂസ്, സി.ഷിബി മാത്യു, സി.ആന്മേരി, പി.റ്റി.എ.പ്രസിഡന്റ്. ജിമ്മി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.