മൂവാറ്റുപുഴ: പോത്താനിക്കാട് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും പിന്നിലായതില്‍ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണന്ന് ആരോപിച്ച എല്‍ഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. മെമ്പര്‍ സുമ ദാസിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണാ സമരം മെമ്പര്‍ വിന്‍സന്‍ ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ മേരി തോമസ്, ബിസ്നി ജിജോ, ടോമി ഏലിയാസ്, വി.കെ.രാജന് എന്നിവര്‍ പ്രസംഗിച്ചു.
പഞ്ചായത്തിന്റെ പദ്ധതിയില്‍ ഭൂരിപക്ഷവും ടെക്നിക്കല്‍ അനുമതിക്കായി നല്കിയിട്ടേയുള്ളും. കഴിഞ്ഞ സാമ്പത്തീക വര്‍ഷം പഞ്ചായത്തില്‍ 50-ശതമാനം താഴെയായിരുന്നു പദ്ധതി നിര്‍വ്വഹണം. പെട്ടന്ന് നടപ്പാക്കേണ്ട റോഡുകളുടെയും അംങ്കണവാടികളുടെയും അറ്റകുറ്റപ്പണികള്‍ കുടിവെള്ള പദ്ധതികളുടെ നവീകരണംഉള്പ്പടെയുള്ള പദ്ധതികള്‍ ടെക്നിക്കല്‍ അനുമതിക്കായി നല്കിയിട്ടേയുള്ളു. സാമ്പത്തീക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുമ്പോള് പദ്ധതി നടപ്പാക്കാതെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷി ജനങ്ങളെ വെല്ലുവിളിക്കുകയാണന്ന് വിന്‍സന്‍ ഇല്ലിക്കല്‍ ആരോപിച്ചു. ലൈഫ് ഭവനപദ്ധതിയില്‍ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും സര്‍വ്വേ പൂര്‍ത്തിയാക്കി ലിസ്റ്റിന് അംഗീകാരം ലഭിച്ചപ്പോള്‍ പോത്താനിക്കാട് ഗ്രാമപഞ്ചായത്തില്‍ ഇതുവരെ സര്‍വ്വേ പൂര്ത്തീകരിച്ചിട്ടില്ലന്നും പഞ്ചായത്തിലെ ഭവനരഹിതരായ പാവപ്പെട്ട ജനങ്ങളോട് കാണിക്കുന്ന അവഗണനക്കെതിരെ വരും ദിവസങ്ങളില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും വിന്‍സന്‍ ഇല്ലിക്കല്‍ പറഞ്ഞു.


