കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസഫാക് ആലം കോടതിയില്‍.പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി അസഫാക് ആലം ആവശ്യപ്പെട്ടു. പ്രതിയുടെ ശിക്ഷയിന്മേല് എറണാകുളം പോക്സോ കോടതിയിലാണ് വാദം തുടരുന്നത്.
അതേസമയം കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. ബലാത്സംഗത്തിന് ശേഷം അഞ്ചുവയസ്സുകാരിയെ ക്രൂരമായ കൊലപ്പെടുത്തി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തു.
ഈ കുട്ടി ജനിച്ച വര്പ്രതി മറ്റൊരു കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇയാള്‍ വധശിക്ഷയില്‍ കുറഷം ഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. അതേസമയം താന്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് ഇതിനോട് പ്രതി അസഫാക് ആലം പറഞ്ഞത്.
കേസില്‍ പ്രതി അസഫാക് ആലം കുറ്റക്കാരനാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. ശിക്ഷാ വിധിക്ക് മുന്നോടിയായി കോടതി ആവശ്യപ്പെട്ട് നാലു റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിച്ചിരുന്നു.


