തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി സിപിഎം സെക്രട്ടറി എം.വി.
ഗോവിന്ദൻ. വലിയ ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണിതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
“ഇന്നലെ അദ്ദേഹത്തിന്റെ മകനെ കണ്ടപ്പോള്‍, മകൻ പറഞ്ഞത് മുറിവ് ഉണങ്ങി വരുന്നുണ്ടെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നുമാണ്. എന്നാല്‍, ഇത്ര പെട്ടെന്ന് അദ്ദേഹം നമ്മളെയെല്ലാം വിട്ടുപിരിയുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല.’ എം.വി. ഗോവിന്ദൻ പറഞ്ഞു.
കാനം രാജേന്ദ്രന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. പാവപ്പെട്ടവന് വേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യായുസാണ് കാനം രാജേന്ദ്രന്റേത്. ഇടതുമുന്നണിക്ക് ശക്തനായ കമ്യൂണിസ്റ്റ് നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകുന്നേരമാണ് കാനം രാജേന്ദ്രൻ മരിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കടുത്ത പ്രമേഹ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ കാല്‍പ്പാദം മുറിച്ചുമാറ്റിയിരുന്നു. ഹൃദയാഘാതമാണ് അപ്രതീക്ഷിത വിടവാങ്ങലിന് കാരണമായത്.


