മൂവാറ്റുപുഴ: വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ മുന്‍ ഇന്റര്‍നാഷ്ണല്‍ കൗണ്‍സില്‍ അംഗവും, ഇന്‍ഡ്യ ഏരിയ പ്രസിഡന്റുമായിരുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പി. വിജയകുമാര്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി മൂവാറ്റുപുഴ ടവേഴ്സ് വൈസ്മെന്‍സ് ക്ലബ്ബ് നിര്‍ദ്ധനരായ ഒരു കുടുംബത്തിന് നല്കുന്ന ഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങും 9ന് നടക്കും.
ഭവനത്തിന്റെ ഗൃഹപ്രവേശ ചടങ്ങ് രാവിലെ 8.30ന് വിജയകുമാറിന്റെ പത്നി പ്രൊഫ. ഹേമ വിജയന് നിര്‍വ്വഹിക്കും. തുടര്‍ന്ന് 11 മണിക്ക് വിഭിന്ന ശേഷിക്കാര്‍ താമസിക്കുന്ന കാരക്കുന്നത്തുള്ള പ്രൊവിഡന്‍സ് ഹോമിലും, മൂവാറ്റുപുഴ സ്നേഹഭനിലും നല്കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം വൈസ്മെന്‍ റീജിയണല്‍ ഡയറക്ടര്‍ മാത്യുസ് അബ്രാഹം നിര്‍വ്വഹിക്കും, വീടിന്റെ താക്കോല്‍ദാന കര്‍മ്മം മുന്‍ റീജിയണല്‍ ഡയറക്ടര്‍ അഡ്വ. ബാബു ജോര്‍ജ്ജും, വൈസ്മെന്‍സ് സെന്റര്‍ ഹാളിന് പി. വിജയകുമാര്‍ മെമ്മോറിയല്‍ ഹാള്‍ എന്ന നാമകരണം ചെയ്യുന്നതിന്റെ ചടങ്ങ് എല്‍ദോ എബ്രാഹാം എം.എല്‍.എയും നിര്‍വഹിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ പ്രസ്ഥാനത്തിന്റെ അന്തര്‍ദേശീയ, ദേശീയ നേതാക്കള്‍ സൂം പ്ലാറ്റ്ഫോമില്‍ പങ്കെടുക്കും. ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് മാത്യു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സുനില്‍ ജോണ്‍ സ്വാഗതവും, സെക്രട്ടറി ആര്. ഹരിപ്രസാദ് നന്ദിയും അറിയിക്കും. പത്രസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ജെയിംസ് മാത്യു, സുനില്‍ ജോണ്‍, ജേക്കബ്ബ് അബ്രാഹം, കെ.ആര്. ഉണ്ണികൃഷ്ണന്, ജോര്‍ജ്ജ് വെട്ടിക്കുഴി എന്നിവര്‍ പങ്കെടുത്തു