പെരുമ്പാവൂർ : കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമാണം പൂർത്തിയായ പുതിയ അക്കാദമിക്ക് ബ്ലോക്കുകളുടെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിർവഹിച്ചു.എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.14452 ചതുരശ്രയടി ചുറ്റയളവ് വരുന്ന 2 അക്കാദമിക്ക് ബ്ലോക്കുകളാണ് കല്ലിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ചത് .
1912 ൽ എൽ.പി സ്കൂളായി തുടക്കമിട്ട വിദ്യാലയം 1955 ൽ യു.പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. 1984 ൽ ഹൈസ്കൂൾ ആയി മാറിയ കല്ലിൽ ഹയർസെക്കൻഡറി സ്കൂളിൽ 2004 ൽ പ്ലസ് ടു ബാച്ച് അനുവദിച്ചു. നിലവിൽ 800 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.
സ്കൂളിലെ മുൻ അധ്യാപകരെ ആദരിച്ചു.
എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശുപാർശ ചെയ്തതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി 3 കോടി രൂപയാണ് കിഫ്ബി മുഖേന സംസ്ഥാന സർക്കാർ പുതിയ കെട്ടിടത്തി നായി അനുവദിച്ചത്.
ഒന്നാമത്തെ ബ്ലോക്കിൽ 3 നിലകളിലായി 9 ക്ലാസ്സ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറി സൗകര്യങ്ങളുമാണ് നിലവിലുള്ളത്. രണ്ടാമത്തെ ബ്ലോക്കിൽ ആദ്യത്തെ രണ്ട് നിലകളിലായി 6 ക്ലാസ് മുറികളും ആൺകുട്ടികൾ ക്കും, പെൺകുട്ടികൾക്കും ആവശ്യമായ ശുചിമുറി സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മൂന്നാമത്തെ നിലയിൽ ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻകെൽ നിർമാണം പൂർത്തിയാക്കി യത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജീ ഷാജി, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, എൻ സി മോഹനൻ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, പി ടി എ ഭാരവാഹികൾ തുങ്ങിയവർ പങ്കെടുത്തു.


