എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ മികച്ച ഗവണ്മെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടായിരുന്നു സ്റ്റാള്‍ സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട പ്രതിരോധ മുറകളുടെ പരിശീലനം, സ്ത്രീ സുരക്ഷയ്ക്കായി പോലീസ് തയ്യാറാക്കിയിട്ടുള്ള ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തല്‍,ലക്കി ഡ്രോ മത്സരങ്ങള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ സ്റ്റാളിനെ ശ്രദ്ധേയമാക്കി.
ഗവണ്മെന്റ് സ്റ്റാള്‍ വിഭാഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം രണ്ടാം സ്ഥാനം കരസ്ഥമാക്കി. സംരംഭക സഹായ കേന്ദ്രം മുതല്‍ സംരംഭകര്‍ക്ക് ആവശ്യമായ യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിന് മെഷീനറി എക്സ്പോയും ഭക്ഷ്യ ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണമേളയും വ്യവസായ വകുപ്പിന്റെ സ്റ്റാളില്‍ ഉണ്ടായിരുന്നു. ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനം കൃഷിവകുപ്പ് നേടി. പൊക്കാളി
പാടവും, ഫ്രൂട്ട്, ബറാബ, ഗിനിയ ഗോള്‍ഡ് പപ്പായ, വൈന്‍ ലെമണ്‍, അബിയു, മിറാക്കിള്‍ ഫ്രൂട്ട്, വിവിധതരം മാങ്ങ തുടങ്ങിയ വിവിധതരം കാര്‍ഷിക ഉല്‍പ്പന്നങ്ങളും സ്റ്റാളിനെ ശ്രദ്ധേയമാക്കി.
കൊമേഴ്സ്യല്‍ സ്റ്റാള്‍ വിഭാഗത്തില്‍ ഏഴാറ്റുമുഖത്ത് നിന്നുള്ള കായത്തും കര നാച്ചുറല്‍സ് ഒന്നാം സ്ഥാനം നേടി. പറവൂര്‍ കൈത്തറി സഹകരണ സംഘം രണ്ടാം സ്ഥാനവും മദേഴ്സ് അഗ്രോ ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീയും,സാഫും ( സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ ) പ്രത്യേക പുരസ്കാരം നേടി.