പെരുമ്പാവൂര്‍: വനിതാദിനാചരണത്തിന്റെ ഭാഗമായി തന്മയ വനിതാ കമ്മിറ്റിയുമായി സഹകരിച്ച് തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിന് വിദ്യാര്‍ഥിനികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. അവളോടൊപ്പം എന്ന പരിപാടിക്ക് ഡോ: വിനീത, ഡോ: ശ്രീരേഖ, ഡോ: ദീപ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. ജിന്‍സി വി.എ, ശ്രീജ സുരേഷ്, ഷിന്‍സി പോള്‍, ബുഷറ കെ.എം,അനീന പി.എം ,മറിയം തബസ്സുമ എന്നിവര്‍ സംസാരിച്ചു.