മുവാറ്റുപുഴ : ടൗൺ വികസനത്തിനായി അന്താരാഷ്ട്ര നിലവാരത്തിലുള്ള നാലുവരി പാതകളും മീഡിയനുകളുമടക്കം പുതുക്കിയ ടൗൺ വികസന രൂപരേഖക്ക് സർക്കാർ അംഗികാരം. മുൻപ് തയ്യാറാക്കിയതിൽ നിന്നും കാതലായ മാറ്റങ്ങളോടെയാണ് പുതിയ ടൗൺ വികസന രേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് മാത്യു കുഴൽ നാടൻ എം എൽ എ പറഞ്ഞു. നഗരത്തിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനായി മാത്രം 3.17 കോടി രൂപ വൈദ്യുതി ബോർഡിന് മാത്രം കിഫ്ബി അനുവദിച്ചു. മുൻപ് 35 ലക്ഷം രൂപയായിരുന്നു അനുവദിച്ചിരുന്നത്.
വെള്ളൂർകുന്നം മുതൽ പി ഒ ജംഗ്ഷൻ വരെയുള്ള നഗര പ്രദേശത്ത് 7.8 മീറ്ററുകൾ ഉള്ള രണ്ട് റോഡുകളാണ് വരിക. ഇതിന് ഇരുഭാഗത്തും 2.2 – 1.8 മീറ്ററുകളിലായി ഫുട്പാത്തുകൾ നിർമ്മിക്കും. പാർക്കിംഗ് ഏരിയ കളും മറ്റ് യൂറ്റിലിറ്റി പോയിന്റുകളും ഇവിടെ സ്ഥാപിക്കും. വിവിധ സേവന ദാതാക്കൾക്കുള്ള യൂട്ടിലിറ്റി കോറിഡോറുകൾ അടയാളപ്പെടുത്തുന്ന വിശദമായ ക്രോസ് സെക്ഷൻ PED മൊഡ്യൂളിൽ സമർപ്പിക്കും. സെൻട്രൽ മീഡിയനുകളിൽ നഗര ഭംഗി കൂട്ടാൻ പൂന്തോട്ടവും സ്ഥാപിക്കും. നഗരത്തിലെ മുഴുവൻ വെദ്യുതി – ടെലിഫോൺ പോസ്റ്റുകളും , വാട്ടർ അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളും മാറ്റി നഗരത്തെ സുന്ദരമാക്കി മാറ്റുമെന്ന് എം എൽ എ പറഞ്ഞു.
പതിവായ വൈദ്യുതി മുടക്കവും പൊട്ടി ഒലിക്കുന്ന കുടിവെള്ള പൈപ്പുകളും ഇനി പഴം കഥയാവും ഇതിനായി ഭൂമിക്കടിയിലൂടെ ഡക്ട് നിർമ്മിച്ച് വൈദ്യുതി ലൈനുകളും കുടിവെള്ള പൈപ്പുകളും ടെലിഫോൺ ലൈനുകളും അതിലൂടെയാക്കണമെന്ന എം എൽ എ യുടെ നിർദ്ദേശം യോഗം അംഗീകരിച്ചു.
ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ക്ക് പുറമേ കെ പി പുരുഷോത്തമൻ എക്സിക്യൂട്ടീവ് ഡയറക്ടർ, കിഫ്ബി, എസ് ജെ വിജയദാസ് ചീഫ് പ്രോജക്ട് എക്സാമിനർ, കിഫ്ബി , ഷൈല പിഎ ജനറൽ മാനേജർ, പാഡ്, കിഫ്ബി , മിനി മാത്യു എക്സിക്യൂട്ടീവ് എഞ്ചിനീയർ, KRFB, മൂവാറ്റുപുഴ , രാജീവ് EE KSEB, മൂവാറ്റുപുഴ ,മനു ബി EE, KWA മൂവാറ്റുപുഴ ,രാജീവൻ ടി പ്രോജക്ട് മാനേജർ, കിഫ്ബി , ഗോപകുമാർ PG KSEB കൺസൾട്ടന്റ് KIIFB, ചന്ദ്രൻ ചന്ദ്രേഷ് ,അസിസ്റ്റന്റ് പ്രോജക്ട് മാനേജർ, കിഫ്ബി , ലത്തീഫ് SMA -KSEB കൺസൾട്ടന്റ്, വിനീത് VT പ്രോജക്ട് എഞ്ചിനീയർ , മറ്റ് പാഡ് ഉദ്യോഗസ്ഥരും യോഗത്താൽ പങ്കെടുത്തു.


