പോത്താനിക്കാട്: കവിത ചൊല്ലിയെത്തി എംഎല്‍എ, അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍ ആവേശവുമായി വനിതകള്‍. അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച വനിതകളെ ആദരിച്ച ചടങ്ങിലാണ് കവിതചൊല്ലി മാത്യുകുഴല്നാടന് എംഎല്‍എ എത്തിയത്. ഒരുകവിതകൂടി ഞാന്എഴുതി വക്കാം എന്റെ കനവില്‍ നീഎത്തുമ്പോള് ഓമനിക്കാന്‍ എന്ന കവിത ചൊല്ലിയണ് എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
എറണാകുളം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ റാണി കുട്ടി ജോര്‍ജ് പുരസ്കാരം സമര്‍പ്പണം നടത്തി. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ് അധ്യക്ഷനായി, .മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോളി സജി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴസണ്‍ സാലി ഐപ്പ്, പഞ്ചായത്ത് മെംബര്‍ മാരായ ജിനു മാത്യു, ആശ ജിമ്മി, മേരി തോമസ്, ഫിജിന അലി, ജോസ് വര്‍ഗീസ്, ബിസ്നി ജിജോ, സജി കെ വര്‍ഗീസ്, സുമ ദാസ് ,ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബന് ജേക്കബ് തുടങ്ങിയവര്‍ സംബന്ധിച്ചു.