കൊച്ചി: കോതമംഗലo സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസിനും ജാമ്യം അനുവദിച്ച് കോടതി. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചത്.കോതമംഗലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വാദം കേട്ടത്. പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന സംഭവങ്ങള്‍ ആണ്.ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന് വാദിച്ചിരുന്നു.
പൊലീസ് മൃതദേഹം കൊണ്ട് പോയതിന് ശേഷം മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അഭിഭാഷകന് പറഞ്ഞു. എന്നാല്‍ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. കുറ്റങ്ങളുടെ എണ്ണം കൂട്ടാന്‍ ആണ് വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജീവനും സ്വത്തിനും ഭീഷണി ആയപ്പോള്‍ ഉണ്ടായ പ്രതിഷേധം മാത്രമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെ അഭിഭാഷകന് ഇന്നലെ വാദിച്ചിരുന്നു.


