മൂവാററുപുഴ: അന്താരാഷ്ട്ര പുസ്തക മേളയിൽ നിന്ന് പുസ്തകങ്ങൾ വാങ്ങുവാൻ പേഴയ്ക്കാപ്പിള്ളി ഗവണ്മെന്റ് ഹെെസ്ക്കൂളിലെ കുട്ടികൾക്ക് മൂവാററുപുഴ കാർഷിക സഹകരണ ബാങ്ക് കൂപ്പൺ നൽകി. മാർച്ച് 11 വരെ കൊച്ചി മറെെൻ ഡ്രെെവിൽ നടക്കുന്ന പുസ്തകമേളയിൽ നിന്നാണ് കൂപ്പൺ നൽകി പുസ്തകങ്ങൾ വാങ്ങേണ്ടത്. ഒരുകുട്ടിക്ക് ഒരു പുസ്തകം എന്ന പദ്ധതി പ്രകാരമാണ് കൂപ്പൺ വിതരണം. കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി.എച്ച്.ഷെഫീഖ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഫെെസൽ മുണ്ടങ്ങാമറ്റം , സി.എൻ. കുഞ്ഞുമോൾടീച്ചർ എന്നിവർ സംസാരിച്ചു.