മുവാറ്റുപുഴ: ടി.കെ.രാമകൃഷ്ണന് സ്മാരക ഗ്രന്ഥശാല സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രശസ്ത പ്രഭാഷകന്‍ ഡോ: രാജാ ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എന്‍.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ:ജോസ്കരിമ്പന, ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി, എക്സിക്യൂട്ടീവ് അംഗം കെ.പി.രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.ലൈബ്രറി സെക്രട്ടറി സജി ഏലിയാസ് സ്വാഗതവും വൈസ് പ്രസിഡന്റ് എന്‍.വി.പീറ്റര്‍ നന്ദിയും പറഞ്ഞു.
മാസത്തില്‍ രണ്ട് പ്രഭാഷണങ്ങള്‍ വീതം തുടര്‍ച്ചയായി സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.എന്‍.ജയപ്രകാശ് പറഞ്ഞു. പരമ്പരയിലെ അടുത്ത പ്രഭാഷണം ജനുവരി 25 ന് ‘ നടക്കും. ജനാധിപത്യം: നേരിടുന്ന വെല്ലുവിളികള്‍’എന്ന വിഷയത്തില്‍ പ്രസിദ്ധമാധ്യമ പ്രവര്ത്തകന് (മീഡിയ വണ്‍ ചാനല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍) അഭിലാഷ് മോഹന്‍ പ്രഭാഷണം നിര്‍വ്വഹിക്കും.


