മൂവാറ്റുപുഴ : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മുൻ എൽഡിഎഫ് സർക്കാർ തുടങ്ങിയ മൂവാറ്റുപുഴ നഗരവികസന പദ്ധതി പൂർത്തിയാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇതോടൊപ്പം മൂവാറ്റുപുഴ ബൈപാസ് യാഥാർത്ഥ്യമാക്കുക, മുറിക്കല്ല് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണം, ചാലിക്കടവ് ബൈപാസ് പൂർത്തീകരിയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു, സി കെ സോമൻ പ്രമേയവും സാബു ജോസഫ് വാളകം ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ, ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി എം ഇസ്മയിൽ, പി ആർ മുരളീധരൻ, ജോൺ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.
ഏരിയ കമ്മിറ്റി ഇങ്ങനെ:–
സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറിയായി കെ പി രാമചന്ദ്രനേയും 21 അംഗ കമ്മിറ്റിയേയും ഏരിയ സമ്മേളനം തെരഞ്ഞെടുത്തു. എം ആർ പ്രഭാകരൻ, ടി എൻ മോഹനൻ, എം എ സഹീർ, കെ എൻ ജയപ്രകാശ്, യു ആർ ബാബു, സാബു ജോസഫ് വാളകം, സി കെ സോമൻ, വി ആർ ശാലിനി, കെ ടി രാജൻ, ഷാലി ജെയിൻ, സാബു ജോസഫ് ചാലിൽ, സജി ജോർജ്, ആർ രാകേഷ്, അനീഷ് എം മാത്യൂ, ആർ സുകുമാരൻ, വി എസ് മുരളി, വി കെ വിജയൻ ,എം എൻ മുരളി, സി കെ സതീശൻ, വി കെ ഉമ്മർ എന്നിവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ.


