മൂവാറ്റുപുഴ: എം എല്‍ എ ആയി തെരഞ്ഞെടുത്താല്‍ മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് തന്റെ പ്രഥമ പരിഗണനയെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഡോ.മാത്യു കുഴല്നാടന് പറഞ്ഞു.സാധാരണക്കാരെയും കര്‍ഷകരെയും യുവജനങ്ങളെയും ദളിത് ,ആദിവാസി, ഭിന്നശേഷി വിഭാഗങ്ങളെയും ബാധിക്കുന്ന ജീവല്‍ പ്രശ്നങ്ങളുണ്ട്. അവയൊക്കെ പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കും. മൂവാറ്റുപുഴയില്‍ വിജയം സുനിശ്ചിതമായിരിക്കുമെന്ന് മാത്യു പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമാണ് മൂവാറ്റുപുഴക്കാര്‍ക്ക് നഷ്ടമായത്. വികസന മുരടിപ്പിന്റെ അഞ്ചു വര്‍ഷങ്ങള്‍. മൂവാറ്റുപുഴയ്ക്ക് തിരിച്ചു വന്നേ പറ്റൂ.. അതിനായി ജനങ്ങള്‍ തയാറെടുത്തു കഴിഞ്ഞതായി മാത്യു കൂട്ടിച്ചേര്‍ത്തു.
നിശബ്ദ പ്രചരണ ദിനത്തിലും തിരക്കൊഴിയാതെയായിരുന്നു മാത്വുവിന്റെ പ്രവര്‍ത്തനം. അവസാന ദിനത്തിനും വിവിധ വ്യക്തികളെ നേരില്‍ക്കണ്ട് മാത്യു വോട്ട് ഉറപ്പിച്ചു. വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേര്‍ന്നു. മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെത്തി ജീവനക്കാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിച്ചു. വിവിധ കടകളില്‍ നേരിട്ടെത്തി വോട്ടുറപ്പിച്ചു. ബൂത്ത് പ്രസിഡന്റുമാരുടെ യോഗത്തില്‍ പങ്കെടുത്തു. മണ്ഡലത്തിലെ ഭൂരിഭാഗം വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ മാത്യുവിന് നേരിട്ടെത്താനായത് യു ഡി എഫ് വലിയ നേട്ടമായി കരുതുന്നു. 22 ദിവസത്തെ വിശ്രമമില്ലാത്ത പ്രചരണത്തിനാണ് ഇന്നലെ പരിസമാപ്തിയായത്.
മാത്യു ആയങ്കരയില്‍ വോട്ട് ചെയ്യും
മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്നാടന് നാളെ പൈങ്ങോട്ടൂര്‍ ആയങ്കര അംഗന്‍വാടിയിലെ 78-ാം നമ്പര്‍ ബൂത്തില്‍ രാവിലെ ഏഴിന് കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി വോട്ട് രേഖപ്പെടുത്തും.