കൊച്ചി :എയർപോർട്ടിൽ കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസിന്റെ മറവിൽ അന്യായമായി പ്രവേശന നിരക്ക് . സ്വകാര്യ കമ്പനിയുടെ നീക്കം പിൻവലിക്കാൻ കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് എംഡി ഇടപെടണo. കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി സി ഒ ഏ) ആവശ്യപ്പെട്ടു.
സ്വകാര്യ കാറുകൾക്കും ടൂവീലറുകൾക്കും 10 മിനിറ്റ് വരെ സൗജന്യമായി വിമാനത്താവളത്തിന്റെ പാസഞ്ചർ ഡ്രോപ്പിങ് / പിക്കിംഗ് ഏരിയയിൽ സൗജന്യമായി പ്രവേശനം അനുവദിക്കുo. എന്നാൽ, നാലു ചക്രം മുതലുള്ള കൊമേഴ്സ്യൽ വാഹനങ്ങൾക്ക് എയർപോർട്ടിലേക്ക് പ്രവേശിക്കുന്നതിന് തന്നെ നിരക്ക് നൽകണo.
പുതുതായി പാർക്കിംഗ് കരാർ കരസ്ഥമാക്കിയ ഗ്രേറ്റ് സെക്യൂരിറ്റി ഫോഴ്സ് നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സി സി ഒ ഏ എറണാകുളം ജില്ലാ പ്രസിഡണ്ട് ഏ ജെ റിജാസ് പറഞ്ഞു.നീക്കത്തിൽ നിന്ന് കമ്പനി പിന്മാറാത്ത പക്ഷം ശക്തമായ സമര ത്തിന് നേതൃത്വം നൽകാനും സി സി ഒ ഏ എറണാകുളം ജില്ലാ പ്രസിഡണ്ട് ഏ ജെ റിജാസ് നേതൃത്വത്തില്‍ കൂടിയ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.


