മൂവാറ്റുപുഴ : ചാലിക്കടവില്‍ റോഡ് കോണ്‍ഗ്രീറ്റിനായി പാലം അടച്ചതോടെ തര്‍ക്കവുമായി ഒരുവിഭാഗം രംഗത്തെത്തി. പൊതുജനാഭിപ്രായം മാനിച്ച് ഒറ്റ സ്ട്രച്ചില്‍ ചാലിക്കടവ് റോഡ് പണി പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിന് ഇതോടെ തിരിച്ചടിയായി.
ചാലിക്കടവ് പാലം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനാല്‍ ആഗസ്റ്റ് 4 മുതല്‍ അറുപത് ദിവസത്തേക്ക് പാലം അടച്ചിടാന്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പൊതുയോഗത്തില്‍ തീരുമാനമായിരുന്നു. യോഗത്തില്‍ നാട്ടുകാരും വ്യാപാരികളും പങ്കെടുത്തിരുന്നു. ഇതനുസരിച്ച് ഇന്നലെ അര്‍ദ്ധരാത്രി ചാലിക്കടവ് പാലത്തിന്റ കിഴക്കേകര ഭാഗവും റേഷന്‍കട കവലയിലും കോണ്‍ഗ്രീറ്റ് ബിറ്റുകള്‍ വച്ച് അടക്കുകയായിരുന്നു.
ഇന്ന് രാവിലെയോടെ നാട്ടുകാരില്‍ ചിലര്‍ ടൂവിലറുമായിട്ടെത്തി. അടച്ച റോഡ്തുറക്കാന് ശ്രമം നടത്തി. ഇതേചൊല്ലി തര്‍ക്കം രൂക്ഷമായി. സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. ടൂവിലറിന് കടന്നുപോകാന്‍ വഴിവേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനിടെ അടച്ച പാലം ടൂവിലര്‍ കടന്നുപോകാന്‍ പാകത്തിന് നാട്ടുകാരില്‍ ചിലര്‍ തുറന്നു നല്‍കിയിട്ടുണ്ട്.