കൊവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണം നില നില്ക്കുന്ന എറണാകുളം ജില്ലയില്‍ മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു. കൊവിഡ് ബാധിതരുടെ എണ്ണം ജില്ലയില്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി. ചെല്ലാനത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യയായ 66 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ആശുപത്രി അടക്കുകയും എറണാകുളം ജനറല്‍ ആശുപ ത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം 72 ജീവനക്കാരെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തു. കൊച്ചി നഗരത്തിലെ മാര്‍ക്കറ്റുകളിലും മാളുകളിലും ഗരസഭയും സര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങള്‍ പാലിക്കാത്ത വ്യാപാര കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് യേര് സൗമനി ജയിന് അറയിച്ചു. നഗരസഭാ കെട്ടിടത്തിലേക്ക് സന്ദര്‍ശകരെ കയറ്റുന്നതിലും നിയന്ത്രണം ഉണ്ടാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ആന്റിജന്‍ പരിശോധനയും തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
Home LOCALErnakulam എറണാകുളം ജില്ലയില്‍ മാസ്ക് ധരിക്കാത്തവരെയും സാമൂഹിക അകലം പാലിക്കാത്തവരെയും കസ്റ്റഡിയില്‍ എടുത്തു

