അനധികൃത മദ്യം കണ്ടെത്തിയിട്ടും കേസെടുക്കാത്തതിൽ പൊലീസുകാർക്ക് സസ്പെൻഷൻ. കൊച്ചിയിൽ എസ് ഐ അടക്കം നാല് പോലീസുകാർക്കെതിരെയാണ് നടപടി. ഉദയംപേരൂർ സബ് ഇൻസ്പെക്ടർ ബാബു സിവിൽ പോലീസ് ഓഫീസർമാരായ സന്തോഷ് , രാജേഷ്, ടീറ്റോ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്
