മൂവാറ്റുപുഴ: മൂവാറ്റുപുഴ, മാനാറിയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപ്പിടുത്തം. കമ്പനി പൂര്‍ണ്ണമായി കത്തിനശിച്ചു. പായിപ്ര പഞ്ചായത്ത് ഒന്നാംവാര്‍ഡിലെ ഫാല്‍കന്‍സ് ഇന്‍ഡസ് പ്ലൈവുഡ് കമ്പനിയിലാണ് തീപ്പിടുത്തമുണ്ടായത്. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടി സ്വദേശിയായ കാനാമ്പുറം ഷമീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി. ഇന്നലെ രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
തീ പടര്‍ന്ന സമയത്ത് കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്നത് വലിയ അപകടമൊഴിവാക്കി. തീ പടര്‍ന്നതിന് പിന്നാലെ രണ്ട് ഫയര്‍ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീയണക്കാന്‍ ശ്രമിച്ചത്. എന്നാല്‍ മൂവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നും കൂടി ഫയര്‍ ഫോഴ്സ് യൂണിറ്റ് വരാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ശേഷം അഗ്നി ശമന സേനയുടെ രണ്ട് യൂണിറ്റ് കൂടി സ്ഥലത്ത് എത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അഞ്ചുകോടിയോളം രൂപയുടെ നഷ്ടമെന്നാണ് പ്രാഥമീക വിലയിരുത്തല്‍.


