മൂവാറ്റുപുഴ: രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സി.പി.എം മൂവാറ്റുപുഴ ഏരിയാ സമ്മേളനത്തിന് തുടക്കമായി. മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ എ .എസ്. മൈതീന്‍ നഗറില്‍ മുതിര്‍ന്ന എരിയ കമ്മിറ്റി ടി.എന്‍ മോഹനന് പതാക ഉയര്‍ത്തിയതോടെ സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം സി. പി.എം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സി .എന്‍ .മോഹനന്, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി .കെ .മോഹനന്, പി .എം. ഇസ്മയില്‍, പി. ആര് .മുരളീധരന് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
മാറാടി,വാളകം,പായിപ്ര,ആയവന,കല്ലൂര്‍ക്കാട്,മഞ്ഞള്ളൂര്‍,ആവോലി, ആരക്കുഴ പഞ്ചായത്തുകളും മൂവാറ്റുപുഴ നഗരസഭയും ഉള്‍പ്പെട്ട മൂവാറ്റുപുഴ ഏരിയയിലെ11ലോക്കല്‍ കമ്മിറ്റികളില്‍ നിന്ന്140 പ്രതിനിധികളും 20 ഏരിയാ കമ്മിറ്റിഅംഗങ്ങളും ഉള്‍പ്പെടെ160 പേര് സമ്മേളത്തില്‍ പങ്കെടുക്കും. സമ്മേളനം വ്യാഴാഴ്ച്ച സമാപിക്കും.


