മുവാറ്റുപുഴ: ദുബായ് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവാസി സംഗമം നടത്തി. ചാലിക്കടവ് റോയൽ കൺവെൻഷൻ ഹാളിൽ നടന്ന പ്രവാസി സംഗമത്തിൽ മുൻ പ്രവാസികൾ ഉൾപ്പെടെ സംസ്ഥാനത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
‘പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പ്രവാസികളുടെ പിടിച്ചു നിൽപ്പ്’ എന്ന വിഷയത്തെ സംബന്ധിച്ച് ദുബൈ കെ എം സി സി മുൻ ജില്ലാ സെക്രെട്ടറി പി എച്ച് ഇൽയാസ് പ്രഭാഷണം നടത്തി. പ്രതിസന്ധിയുടെ കാലഘട്ടത്തിൽ പ്രവാസികൾക്കായുള്ള പാക്കേജുകൾ ഉടൻ നടപ്പിൽ വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിച്ചു.
വിവിധ വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളിൽ സുബൈർ ഐരാറ്റിൽ, മുസ്തഫ, സുഹൈൽ പി എ, റഫീഖ് സി പി, അനസ് ആനിക്കാട്, ഷമീർ പുള്ളിച്ചാലിൽ, സാദിഖ് ചെറുവട്ടൂർ, ഷിബു കാലടി, ഖാലിദ് രാമനാട്ടുകര, ഷജീബ് തേനാലിൽ, അംജദ് ഖാൻ, ഹുസൈൻ തമ്പി, ഷഫീക് അടിമാലി, ഷംനാസ്, ഷാഹുൽ കാലടി, സുജി അടിമാലി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.


