എറണാകുളം ആലുവയില്‍ നാണയം വിഴുങ്ങി മരിച്ച മൂന്ന് വയസ്സുകാരന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. കുട്ടിയുടെ മരണം നാണയങ്ങള്‍ വിഴുങ്ങിയത് മൂലമല്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ വയറ്റില്‍ രണ്ട് നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മരണകാരണം അതല്ലെന്നാണ് നിഗമനം. ഇക്കാര്യം തിരിച്ചറിയാന്‍ കുട്ടിയുടെ ആന്തരിക ആവയവങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചു.

