സമൂഹ വ്യാപനി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കൊച്ചിയില്‍ ഇന്ന് മുതല്‍ പോലീസിന്റെ വ്യാപക പരിശോധന നടക്കും. മാസ്ക് ധരിക്കാത്തവര്‍ക്കും കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കു ന്നവര്‍ക്കുമെതിരെ ശക്തമായ നടപടിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങളില്‍ ആളുകളെ കൂട്ടം കൂടി നില്‍ക്കാനും അനുവദിക്കില്ല. നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ജില്ലാ ഭരണനേതൃത്വം മുന്നറിയിപ്പ് നല്കി കണ്ടെയിന്മെന്റ് സോണുകളില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും. എറണാകുളം മാര്‍ക്കറ്റിലെ വ്യാപാരിക്ക് രോഗം സ്ഥിരീ കരിച്ച സാഹചര്യത്തില്‍ ജില്ലയിലെ മറ്റ് മാര്‍ക്കറ്റുകളിലും നിയന്ത്രണമുണ്ടാകും. ഫയര്‍ ഫോഴ്സി ന്റെ സഹായത്തോടെ മാര്‍ക്കറ്റുകളില്‍ അണു നശീകരണം നടത്തും. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ള ആളുകള്‍ കൃത്യമായും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ഫോണ്‍ വഴി വിവരമറിയിക്കണം.

