കൊച്ചി: സമുദ്രമത്സ്യമേഖലയിലെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിന് നീതി ആയോഗിന്റെ നേതൃത്വത്തില്‍ കേന്ദ്ര-തീരദേശ സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു. വിവിധ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ സംയുക്തമായി ചര്‍ച്ച ചെയ്യാനും സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുo ഉന്നതതല ദേശീയ ശില്പശാല.
ജനുവരി 5 വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന ശില്പശാല നീതി ആയോഗ്, കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ), സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
സിഎംഎഫ്ആര്‍ഐയില്‍ നടക്കുന്ന ശില്പശാലയില് നീതി ആയോഗ് വൈസ്ചെയര്‍മാന്‍ സുമന് ബെറി, നീതി ആയോഗ് അംഗം പ്രൊഫ. രമേശ് ചന്ദ്, തീരദേശ സംസ്ഥാനങ്ങളിലെ ഫിഷറീസ് സെക്രട്ടറിമാര്‍ തുടങ്ങി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ നയരൂപീകരണ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘം പങ്കെടുക്കും.
കേരളത്തിന് പുറമെ, പശ്ചിമ ബം?ഗാള്‍, ഒഡീഷ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ തീരദേശ സംസ്ഥാനങ്ങളും ആന്‍ഡമാന്‍-നിക്കോബാറും ദേശീയ ശില്പശാലയില് പങ്കെടുക്കും. സമുദ്രമത്സ്യമേഖലയിലെ നിലവിലെ സ്ഥിതിഗതികള്‍ ഓരോ സംസ്ഥാനങ്ങളും പങ്കവെക്കും. വെല്ലുവിളികളും പരിഹാരമാര്‍ഗങ്ങളും ഫിഷറീസ് സര്ട്ടിഫിക്കേഷന്, വ്യാപാരബന്ധം, കയറ്റുമതി, മത്സ്യബന്ധന-സീഫുഡ് വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയും ചര്‍ച്ച ചെയ്യും. സുസ്ഥിരവളര്‍ച്ചയ്ക്കാവശ്യമായ ഭാവിപദ്ധതികള്‍ക്ക് ശില്പശാല രൂപം നല്‍കും.


